മദ്യക്കച്ചവടം നടത്തിയ ആൾക്കെതിരെ കാപ്പ ചുമത്താനൊരുങ്ങി പരപ്പനങ്ങാടി പോലീസ് 

പരപ്പനങ്ങാടി: അരിയല്ലൂരിൽ അനധികൃത മദ്യക്കച്ചവടം നടത്തിയ ആൾക്കെതിരെ കാപ്പ ചുമത്താനൊരുങ്ങി പരപ്പനങ്ങാടി പോലീസ് .

ബിവറേജസിൽ നിന്നും മദ്യം വാങ്ങി  കൂടിയ വിലയ്ക്ക് മദ്യകച്ചവടം നടത്തിയിരുന്ന അരിയല്ലൂർ സ്വദേശി പുഴക്കൽ വിനു,( 32) എന്നയാളെ പരപ്പനങ്ങാടി ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ പരമേശ്വരൻ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് അരിയെല്ലൂരിൽ നിന്നും പിടികൂടി.ഇയാളിൽ നിന്നും 9 കുപ്പി മദ്യം പിടിച്ചെടുത്തു.

ഇയാളെചോദ്യം ചെയ്തതിൽ  ഉത്സവത്തിനോടനുബന്ധിച്ച് പ്രദേശവാസികൾക്ക് കൂടുതൽ വിലയ്ക്ക് വിൽപ്പന നടത്തുന്നതിന് കരുതി വെച്ചിട്ടുള്ള മദ്യം ആണെന്നാണ്  മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു.

ഇയാൾക്കെതിരെ മുമ്പും മദ്യ കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പോലീസിൽ കേസുണ്ട്. ഇയാൾക്കെതിരെ നല്ല നടപ്പ് ജാമ്യം ആർഡിഒ കോടതിയിൽ നിന്ന് വാങ്ങുന്നതിനും അതോടൊപ്പം തന്നെ കാപ്പ ചുമത്തി ( ഗുണ്ടാ ആക്ട് )ജയിലിൽ അടയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top