HIGHLIGHTS : Youth arrested for stealing scooter
ചോമ്പാല: നിരവധി മോഷണക്കേസില്‍ പ്രതിയായ യുവാവ് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പൊലീസ് പിടിയില്‍. കൊയിലാണ്ടി എടക്കാട് മാവിളിച്ചികണ്ടി എസ് എസ് സൂര്യനെ(24)യാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂമാഹി സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. കഴിഞ്ഞ ഡിസംബര്‍ ആറിനാണ് മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാണാതായത്. തുടര്‍ന്ന് ചോമ്പാല പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ചോമ്പാല എസ്‌ഐ വി കെ മനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടയില്‍, മോഷ്ടിച്ച സ്‌കൂട്ടറുമായി പ്രതി പോകുന്ന ദൃശ്യങ്ങള്‍ കാമറയില്‍ ലഭിച്ചു. അതിനിടെ കൊയിലാണ്ടിയില്‍ വച്ച് മോഷ്ടിച്ച ബാറ്ററിയുമായി ഇതേ സ്‌കൂട്ടറില്‍ പോകവേ പൊലീസ് പിടിയിലാവുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ജാമ്യം നേടിയ സൂര്യന്‍ പാലക്കാട്ടേക്ക് മുങ്ങുകയായിരുന്നു.
പാ ലക്കാട്ടുനിന്ന് തിരിച്ചുവരുന്നതിനി ടെയാണ് എസ്‌ഐ മനീഷ്, പൊലീ സ് ഉദ്യോഗസ്ഥരായ വി കെ അഭി ജിത്ത്, ടി കെ അനനന്തന്‍ എന്നി വര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു