മദ്യപാനത്തിനിടെ അടിപിടിയില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

പൊന്നാനി: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച കേസില്‍ ഒരാളെ പൊന്നാനി പൊലീസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതി മുക്കാടി ബംഗ്ലാവ് സ്വദേശി പറമ്പില്‍ മനാഫാ (33)ണ് അറസ്റ്റിലായത്. മുക്കാടി കടപ്പുറത്തുള്ള കളത്തില്‍ പറമ്പില്‍ കബീര്‍ (33)ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. സംഭവ സമയത്തു ണ്ടായിരുന്ന പതിനഞ്ചോളം പേരെ പൊലീസ് ചോദ്യംചെയ്തിരുന്നു. മനാഫാണ് കബീറിനെ മര്‍ദിച്ചതെന്ന ഇവരുടെ മൊഴിയെത്തുടര്‍ന്നാണ് അറസ്റ്റെന്ന് ഇന്‍ സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത് പറഞ്ഞു.

16നായിരുന്നു സംഭവം. പൊലി സ് പറയുന്നതിങ്ങനെ: മുക്കാടി കടപ്പുറത്ത് കബീറും മനാഫും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. ഇതിനി ടെ വാക്കു തര്‍ക്ക വും അടി പിടിയുമു ണ്ടായി. മര്‍ ദനത്തില്‍ ശരീരത്തിന് തളര്‍ച്ച നേരിട്ട കബീറിനെ മനാഫും കൂ ട്ടുകാരും ചേര്‍ന്ന് ആദ്യം പൊന്നാ നി താലൂക്ക് ആശുപത്രിയിലും പി ന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേ ജ് ആശുപത്രിയിലും പ്രവേശിപ്പി ച്ചു. കഴുത്തില്‍ പരിക്കേറ്റ് ശരീര ത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു കബീര്‍. കബ ഡി കളിക്കുന്നതിനിടെ പരിക്ക് പറ്റിയതാണെന്നാണ് മനാഫ് മെഡിക്കല്‍ കോളേജ് ആശുപ ത്രിയിലെ ഡോക്ടറോട് പറഞ്ഞ ത്. കബീര്‍ മരിച്ചതോടെ പരിക്കേ റ്റത് മര്‍ദനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.

കബീറിന്റെ പരിക്ക് ഗുരുതരമാ ണെന്ന് അറിഞ്ഞതോടെ മനാ ഫും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളി വില്‍കഴിഞ്ഞ മനാഫിനെ വൈക്കം പൊലീസിന്‍ സഹായ ത്തോടെ വൈക്കം മാനാത്തുകാ വിലുള്ള പെണ്‍ സുഹൃത്തിന്റെ വീ ട്ടില്‍നിന്ന് അറസ്റ്റുചെയ്യുകയായി രുന്നു.

ഇന്‍സ്‌പെക്ടര്‍ക്കുപുറമേ എസ്‌ഐമാരായ ആനന്ദ്, അനില്‍, വിനോദ്, എഎസ്‌ഐ മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഷ്‌റഫ്, നാസര്‍, പ്രശാന്ത്കു മാര്‍, സിവില്‍ പൊലീസ് ഓഫീസ ര്‍മാരായ വിനോദ്, രഞ്ജിത്ത്, കൃപേഷ്, തിരൂര്‍ ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ ജയപ്ര കാശ്, എഎസ്‌ഐ ജയപ്രകാശ്, രാജേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷക സംഘമാ ണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top