ബിസ്‌കറ്റില്‍ എണ്ണവും തൂക്കവും കുറവ് ;പരാതിക്കാരിക്ക് 15,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

HIGHLIGHTS : Biscuits are less in quantity and weight; District Consumer Commission demands compensation of Rs. 15,000 to complainant

മലപ്പുറം:604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കറ്റില്‍ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകള്‍ക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച കാളികാവ് അരിമണല്‍ സ്വദേശി മെര്‍ലിന്‍ ജോസിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാര്‍ലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികള്‍ക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റില്‍ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. മനുഷ്യസ്പര്‍ശമില്ലാതെ പൂര്‍ണ്ണമായും യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മാണവും പാക്കിങ്ങും നടക്കുന്നതിനാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും അളവിലോ തൂക്കത്തിലോ വ്യത്യാസം വന്നാല്‍ ഒഴിവാക്കപ്പെടുന്നതാണ് കമ്പനിയുടെ രീതിയെന്നും എതിര്‍ കക്ഷി ബോധിപ്പിച്ചു.

sameeksha-malabarinews

കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ ബിസ്‌കറ്റ് പാക്കറ്റുകള്‍ തൂക്കി നോക്കിയതില്‍ 604.8 ഗ്രാമിനു പകരം 420 ഗ്രാം മാത്രമേ ഉള്ളൂവെന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരമായി 10,000/ രൂപയും കോടതി ചെലവായി 5,000/ രൂപയും പരാതിക്കാര്‍ക്ക് നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിധി തുകയ്ക്ക് 12% പലിശ നല്‍കണം. കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതിശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റേതാണ് ഉത്തരവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!