തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനായി പ്രശസ്ത കഥാകൃത്ത് വൈശാഖനെ തെരഞ്ഞെടുത്തു

HIGHLIGHTS : Renowned story writer Vaisakhan elected as chairman of Tirur Thunchan Memorial Trust

തിരൂര്‍: തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനായി പ്രശസ്ത കഥാകൃത്ത് വൈശാഖനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച തുഞ്ചന്‍പറമ്പില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തില്‍ ഏകകണ്ഠമായാണ് വൈശാഖനെ തെരഞ്ഞെടുത്തത്. സെക്രട്ടറി പി നന്ദകുമാര്‍ ചെയര്‍മാനാന്‍ സ്ഥാനത്തേക്ക് വൈശാഖന്റെ പേര് നിര്‍ദേശിച്ചു. സി ഹരിദാസ്, ആലങ്കോട് ലീലാ കൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, അഡ്വ എം വിക്രമകുമാര്‍ എന്നിവര്‍ പിന്താങ്ങി. തുടര്‍ന്ന് ഏകകണ്ഠമായി വൈശാഖനെ തിരഞ്ഞെടുക്കുകയായിരുന്നു.
എം ടി വാസുദേവന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരശഞ്ഞെടുത്തത്.

വൈശാഖന്‍ എന്ന തൂലികനാമത്തില്‍ അറിയപ്പെടുന്ന എം കെ ഗോപിനാഥന്‍ നായര്‍ പ്രമുഖ മലയാള കഥാകൃത്തുക്കളിലൊരാളാണ്. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കമുള് ]വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. റെയില്‍വേ മുന്‍ സ്റ്റേഷന്‍ മാസ്റ്ററായി 4 സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

sameeksha-malabarinews

കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റായ വൈശഖാന്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്, കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതിയംഗം , ജനറല്‍ കൗണ്‍സില്‍ അംഗം, നിര്‍വ്വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തുഞ്ചന്‍ പറമ്പിന്റെ വികസനത്തിനും മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചക്കും തനിക്ക് കിട്ടിയ ഈ സ്ഥാനം ഉപയോഗിക്കുമെന്ന്
വൈശാഖന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!