പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; രാധയുടെ വീട് സന്ദര്‍ശിക്കും

മാനന്തവാടി: പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയില്‍ എത്തും. കല്‍പ്പറ്റയില്‍ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദര്‍ശിക്കും.

ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ഗാന്ധി കാണും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.

വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top