പെരിന്തല്‍മണ്ണയില്‍ യുവാവിനെ മര്‍ദ്ധിച്ച സംഭവം: യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ:  പ്രണയിച്ചതിന് ഇരുപതുകാരന്റെ കയ്യുംകാലുംതല്ലിയൊടിച്ച സംഭവത്തില്‍ യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍വാസി വലമ്പൂര്‍ കലംപറമ്പില്‍ ഹമീദ്(35), പെണ്‍കുട്ടിയുടെ ബന്ധു കലംപറമ്പില്‍ മുഹ്‌സിന(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ 7 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. നേരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള വലമ്പൂര്‍ സ്വദേശികളായ ഇര്‍ഷാദലി, ജാസിം, ആസിഫ്, ആദില്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഒളിവില്‍ പോയ ഇവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പെരിന്തല്‍മണ്ണ പാതായിക്കര സ്വദേശിയായ നൗഷാദലിക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. പ്രതികളുടെ ബന്ധുവായ വലമ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി നൗഷാദലി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്നും പിന്‍മാറണമെന്ന് ആവിശ്യപ്പെട്ടാണ് നൗഷാദിലിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചത്. പെരിന്തല്‍മണ്ണയുടെ പ്രാന്തപ്രദേശിങ്ങളില്‍ പലയിടത്തും കൊണ്ടുപോയി ആണ് മര്‍ദ്ധിച്ചത്. ഇരുമ്പുവടി ഉപയോഗിച്ച് നൗഷാദലിയുടെ കയ്യും കാലും തല്ലിയൊടിക്കുയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൗഷാദലിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Share news
error: Content is protected !!
Scroll to Top