Section

malabari-logo-mobile

യുവാവിന് നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

HIGHLIGHTS : കൊച്ചി: നിപയെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപയെന്ന് സ്ഥിരീകരിച്ചു. പൂനെ വയറോളജി ലാബില്‍ നിന്നും ലഭിച്ച ഫലത്തി...

കൊച്ചി: നിപയെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപയെന്ന് സ്ഥിരീകരിച്ചു. പൂനെ വയറോളജി ലാബില്‍ നിന്നും ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം സ്ഥിരീകരിച്ചത്. പറവൂര്‍ സ്വദേശിയായ ഈ യുവാവ് ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്.
മുന്‍കരുതലിന്റെ ഭാഗമായി ഇയാളോട് ഇടപഴകിയ 86 പേര്‍ നിരീക്ഷണത്തിലാനുള്ളത്.

നിപ സംശയം ഉണ്ടായ സാഹചര്യത്തില്‍ തന്നെ എറണാകുളത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സംശയ നിവാരണത്തിന് 1077,1056 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം പരിശീലനം നല്‍കിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ ജാഗ്രത, എറണാകുളം ജില്ലാ കളക്ടര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയും മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലൂടെയും മാത്രമായിരിക്കും നിപ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. അതെസമയം നിപയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!