Section

malabari-logo-mobile

തിരൂരില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍

HIGHLIGHTS : തിരൂര്‍: ചീട്ടുകളി സംഘത്തെ പിടികൂടി. ഇന്നലെ രാത്രിയില്‍ പണം വച്ച് ചീട്ടുകളിച്ചിരുന്ന 17 പേരെ തിരൂര്‍ ഇന്‍സ്പെക്ടര്‍ പി കെ പദ്മരാജനും എസ് ഐ കെ ജെ ജി...

തിരൂര്‍: ചീട്ടുകളി സംഘത്തെ പിടികൂടി. ഇന്നലെ രാത്രിയില്‍ പണം വച്ച് ചീട്ടുകളിച്ചിരുന്ന 17 പേരെ തിരൂര്‍ ഇന്‍സ്പെക്ടര്‍ പി കെ പദ്മരാജനും എസ് ഐ കെ ജെ ജിനേഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

ഗിരീഷ് (37),മൊയ്ദീന്‍ (31),റാഫി (38),ബഷീര്‍ (46)പ്രദീപ് (37),ബാബു (45).ഹമീദ് (55),റാഫി (35).ഖാദര്‍ (58).കോയ (57),സിദ്ധിഖ് (50)റഫീഖ് (39)മഹേഷ് (29).ആമീന്‍ (39).യഹിയ (45),ഫൈസല്‍ (36),വിജയന്‍ (36)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

ആലത്തിയൂര്‍ സ്‌കൂളിന് പടിഞ്ഞാറുള്ള ആളൊഴിഞ്ഞ വീട്ടില്‍ രാത്രിയുടെ മറവില്‍ പണം വച്ച് ചീട്ടുകളിക്കുന്ന വിവരം കിട്ടിയതനുസരിച്ചാണ് പോലീസ് വേഷം മാറി ഇവിടെ എത്തുകയായിരുന്നു. ഇടവഴിയിലൂടെ പോയാല്‍ മാത്രം കളി സ്ഥലത്തു എത്താന്‍ പറ്റുന്ന സ്ഥലത്തേക്ക് വരുന്ന ഓരോരുത്തരും നിരീക്ഷിക്കാന്‍ 500 രൂപ കൂലിക്കു ആളെ നിര്‍ത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ പോലീസ് ആദ്യം ഈ കൂലി ജോലിക്കാരനെ പിടികൂടുകയായിരുന്നു. ഇവിടെ നിന്ന് 104430 രൂപ പോലീസിന് പിടിച്ചെടുത്തു. ഒരു മാസം മുമ്പ് തിരൂര്‍ പോലീസ് കൈമലശ്ശേരിയില്‍ ചീട്ടുകളി പിടിച്ചു 250000 പിടിച്ചെടുത്തിരുന്നു.

പോലീസ് സംഘത്തില്‍ സിപിഒ മാരായ പങ്കജ് കുമാര്‍, സജി അലോഷിയസ്, ശ്രീഹരീഷ്, സുനില്‍ എന്നിവരും ഉണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!