തിരൂരില്‍ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു

തിരൂര്‍ : വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു. മുത്തൂര്‍ ദേശബന്ധു വായനശാലക്ക് സമീപം താമസിക്കുന്ന കളത്തിങ്ങല്‍ പാത്തുമ്മുവിന്റെ വീട്ടുവളപ്പിലെ കിണറാണ് രാവിലെ ഏഴ്മണിയോടെ ഇടിഞ്ഞ് താഴ്ന്നത്.

സുബഹി നമസ്‌കാരത്തിന് ശേഷം വീട്ടുകാര്‍ ഉറങ്ങുന്ന സമയത്തായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തിരൂര്‍ മുനിസിപ്പാലിറ്റി 23 ാം വാര്‍ഡിലാണ് പാത്തുമ്മുവിന്റെ വീട്.

സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലാണ് ഈ കുടുംബം. വാര്‍ഡ് മെമ്പറും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top