Section

malabari-logo-mobile

ഷാര്‍ജയിലേക്ക് കിലോ കണക്കിന് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

HIGHLIGHTS : കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറം മട്ടത്തൂര്...

കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറം മട്ടത്തൂര്‍ കുരുണിയന്‍ അല്‍ അമീനി (22) നെയാണ് വിമാനത്താവള സിഐഎസ്എഫ് വിഭാഗം കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് സംഭവം.രണ്ടര ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ കഞ്ചാവ്.

എയര്‍ അറേബ്യയുടെ കരിപ്പൂര്‍ ഷാര്‍ജ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ഇയാള്‍ സുരക്ഷാ പരിശോധനക്കിടെയാണ് പിടിയിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഐഎസ്എഫ് വിഭാഗം ബാഗേജ് പരിശോധിച്ചെങ്കിലും തുടക്കത്തില്‍ ഒന്നും കണ്ടെത്താനയില്ല. വിശദമായ പരിശോധനയിലാണ് ബാഗിനകത്ത് കൃത്രിമ അറയുണ്ടാക്കി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.അഞ്ച് പാക്കറ്റുകളിലായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്.എക്‌സറേ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കറുത്ത കാര്‍ബണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ബാഗ് തന്റെ സുഹൃത്തുക്കള്‍ കൈമാറിയതാണെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

sameeksha-malabarinews

സിഐഎസ്എഫ് ഉദ്യോഗസ്ഥരായ രാജേന്ദ്ര പ്രസാദ്, പിപി ജിതിന്‍ , കെ സിജില്‍, മിന്ഹാജ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!