കെ സുധാകരനെതിരായ വിമര്‍ശനത്തില്‍ മാപ്പ് ചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍

Shanimol Usman apologizes for criticizing K Sudhakaran

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആലപ്പുഴ: കെ സുധാകരന്റെ വിവാദ പരാമര്‍ശത്തിനെതിരായി താന്‍ എടുത്ത നിലപാടില്‍ മാപ്പ് ചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍. താന്‍ ഒരു ചാനലിന് നല്‍കിയ പ്രതികരണം വിവാദമായതില്‍ വലിയ വിഷമമുണ്ടെന്നും പെട്ടെന്ന് പ്രതികരിതച്ചതിന്റെ പിഴവാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ സുധാകരനുണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ക്ഷമചോദിക്കുന്നതായും ഒപ്പം തന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഷാനിമോള്‍ പറഞ്ഞു.

പിണറായിയെ പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് വേദനിക്കുന്നത് എന്തിനാണെന്നും ഉമ്മന്‍ ചാണ്ടിക്കെതിരെ സംസ്‌ക്കാരമില്ലാത്ത എന്തൊക്കെ വാക്കുകള്‍ അവര്‍ ഉപയോഗിച്ചു. അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റിയെന്നും ഷാനിമോളുടെ വിമര്‍ശനത്തിനെതിരെ സുധാകരന്‍ ചോദിച്ചിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •