പാലക്കാട്: കെ സുധാകരെതിരെ മന്ത്രി എ കെ ബാലന്‍. മുഖ്യമന്ത്രിക്കെതിരെ ജാതിപ്പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കേരളത്തിന്റെ പൊതു സമൂഹത്തിനുമുന്നില്‍ മാപ്പു പറയണമെന്ന് മന്ത്രി എ കെ ബാലന്‍. സാംസ്‌കാരിക വകുപ്പിന്റെ തേൃത്വത്തില്‍ പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തില്‍ വ്യാഴാഴ്ച ഗാന്ധി സ്മൃതി മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദേഹം.
കെ സുധാകരന് ചെറുപ്പം മുതല്‍ പിണറായി വിജയനോട് വെറുപ്പാണ്. അത്തരത്തിലൊരു പ്രതികരണം പാടില്ലെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ ആര്‍ജവം കാണിക്കണം. സുധാകരനെ കോണ്‍ഗ്രസുകാര്‍ തിരുത്തണമെന്നും എ കെ ബാലന്‍ പറഞ്ഞു.




