Section

malabari-logo-mobile

പിഷാരടി നിങ്ങള്‍ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്; രമേഷ് പിഷാരടിയുടെ’മടിറ്റേഷന്‍’ ഫോട്ടോയ്‌ക്കെതിരെ അബ്ദുള്ളക്കുട്ടി

HIGHLIGHTS : ap-abdullakutty-against-actor-ramesh-pisharody-Facebook-photo

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന തന്റെ ചിത്രങ്ങള്‍ക്ക് രസകരമായ അടിക്കുറുപ്പുകള്‍ നല്‍കുന്ന വ്യക്തിയാണ് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. എന്നാല്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് രമേഷ് തന്റെ ഫേസ്ബുക്കില്‍ ‘മടിറ്റേഷന്‍’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രത്തില്‍ ബി ജെപി ദേശീയ ഉപാധ്യക്ഷനായ എ പി അബുള്ളക്കുട്ടിയുടെ കമന്റ്.

‘പിഷാരടി…നിങ്ങള്‍ നമ്മുടെ മഹാ സംസ്‌ക്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്’ എന്നാണ് അബ്ദുള്ളക്കുട്ടിയുടെ കമന്റ്. ഈ കമന്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

sameeksha-malabarinews

ആ കമന്റ് താന്‍ തന്നെയാണ് ചെയ്തതെന്നും അത് തമാശയല്ല, സീരിയസ് ആയി പറഞ്ഞതാണെന്നും എപി അബ്ദുള്ളക്കുട്ടി മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.

മെഡിറ്റേഷനെ മടിറ്റേഷന്‍ എന്നു പറയുന്നത് ഭയങ്കര തെറ്റാണ്. അത് കളിയാക്കലാണ്.മെഡിറ്റേഷന്‍ നമ്മുടെ ഇതിഹാസങ്ങളില്‍ നിന്നും വേദങ്ങളില്‍ നിന്നുമൊക്കെ ഉണ്ടായിട്ടുള്ള മഹത്തായ ഒന്നാണ് അതിനെ മടിറ്റേഷന്‍ എന്ന് പറയുന്നത് ശരിയല്ല എന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!