Section

malabari-logo-mobile

ബംഗാളില്‍ കളംനിറഞ്ഞ് യുവപോരാളികള്‍

HIGHLIGHTS : Young fighters in the field in Bengal

ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥികളില്‍ വിദ്യാര്‍ഥി നേതാക്കളും. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പശ്ചിമ ബര്‍ദാനിലെ ജാമുരിയയിലും എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദീപ്സിത ധര്‍ ഹൗറയിലെ ബാലിയിലും മത്സരിക്കുന്നു. വിദ്യാര്‍ഥി – യുവജനമേഖലകളിലെ ഒട്ടേറെ പേരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. പട്ടികയിലെ പകുതിയോളംപേരും നാല്‍പ്പതില്‍ താഴെ പ്രായമുള്ളവര്‍.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖര്‍ജി നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ നേരിടുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യ സിംഗുരിലും എസ്എഫ്ഐ – ഡിവൈഎഫ്ഐ നേതാക്കളായ പൃഥാ താ (ബര്‍ദമാന്‍ സൗത്ത്), പ്രതികുര്‍ റഹ്മാന്‍ (ഡയമണ്ട് ഹാര്‍ബര്‍), ദേവ്ജോതി ദാസ് (ഖട്ദഹ്), സയന്‍ദീപ് മിത്ര (കമര്‍ഹട്ടി), ശതരൂപ് ഘോഷ് (കസ്ബ), പ്രദീപ് ദാസ് ഗുപ്ത (കാഷിപുര്‍ – ബെല്‍ഗാച്ചിയ), സപ്തര്‍ഷി ദേബ്(രജത്ഹട്ട്) എന്നിവരും വിവിധ മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു. രക്തസാക്ഷി പ്രദീപ് തായുടെ മകളാണ് പൃഥാ താ.

sameeksha-malabarinews

എസ്എഫ്ഐ മുന്‍നേതാവ് പലാഷ് ദാസ് ഡംഡം മണ്ഡലത്തിലും എഐഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ശുഭം ബാനര്‍ജി സോനാപ്പുര്‍ സൗത്തിലും മത്സരിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!