Section

malabari-logo-mobile

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

HIGHLIGHTS : Covid spreads rapidly in Maharashtra

മുംബൈ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കോവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഇവിടങ്ങളില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

പര്‍ഭാനി ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 12 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. മാര്‍ച്ച് 12 മുതല്‍ 22 വരെ പനവേല്‍, നവി മുംബൈ എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അകോലയില്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ച ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews

വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 15,000 കടന്നിരുന്നു. ഇതോടെ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സ്‌കുളുകളും കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചു. പൂണെയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ച ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങിയവ രാവിലെ 10 മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!