Section

malabari-logo-mobile

ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന്

HIGHLIGHTS : BJP and Congress list of candidates today

കോഴിക്കോട്: ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ഥിപ്പട്ടിക ഡല്‍ഹിയില്‍ പുറത്തിറങ്ങും. ഇതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണരംഗത്ത് ഒരടി മുന്നിലെത്തിക്കഴിഞ്ഞു. എന്നാല്‍, സാധ്യതാപ്പട്ടികയുടെ പേരില്‍ യുഡിഎഫില്‍ പലയിടത്തും പ്രതിഷേധം തുടരുകയാണ്. എല്ലാം മൂന്നോ നാലോ ആളുകള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്നു എന്നതാണ് കോണ്‍ഗ്രസ്സിനുള്ളില്‍ ഉയരുന്ന വിമര്‍ശനം.

ഇഷ്ടപ്പെട്ട നേതാക്കളെ അവര്‍ ആഗ്രഹിക്കുന്ന മണ്ഡലത്തില്‍ പരിഗണിക്കുന്നില്ലെന്നതാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്ക് പകരം നേമത്തായിരിക്കും മത്സരിക്കുക എന്ന വാര്‍ത്ത ശനിയാഴ്ച വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

sameeksha-malabarinews

ബിജെപിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനോട് മത്സരിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടന്‍ സുരേഷ് ഗോപിയടക്കം വലിയൊരു സംഘം പട്ടികയിലുണ്ടാകുമെന്നാണ് സൂചന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!