Section

malabari-logo-mobile

ചേളാരിയില്‍ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണം

HIGHLIGHTS : ATM counter burglary in Chelari

തേഞ്ഞിപ്പലം : ചേളാരിയില്‍ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണം. ചേളാരി എസ്.ബി.ഐ ശാഖയുടെ എ.ടി.എം കൗണ്ടറിലാണ് മോഷണം നടന്നത്. കൗണ്ടറിലെ രണ്ട് മെഷീനുകള്‍ തകര്‍ത്ത് മൂന്നംഗ സംഘം മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എസ്.ബി.ഐ എം.ടി.എം കൗണ്ടറില്‍ മോഷണം നടന്നത്. മൂന്ന് പേരടങ്ങുന്ന സംഘം കൗണ്ടറില്‍ കയറി സി.ഡി.എം.എ അടക്കമുള്ള രണ്ട് മെഷീനുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. മുഖം മറച്ചെത്തിയ സംഘം ഇരുമ്പ് കമ്പികളുമായി മെഷീനുകള്‍ തകര്‍ത്ത ശേഷം കൗണ്ടറിലെ സിസിടിവി ക്യാമറയും തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. യുവാക്കളെന്ന് തോന്നിക്കുന്നവരാണ് മോഷണത്തിന് പിന്നില്‍.

sameeksha-malabarinews

പുലര്‍ച്ചെ പട്രോളിങ്ങിനിറങ്ങിയ തിരൂരങ്ങാടി പൊലീസാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. സംഭവത്തില്‍ പണം നഷ്ടമായതായിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. രാവിലെ മലപ്പുറത്ത് നിന്നെത്തിയ ഫോറന്‍സിക് വിദ്ഗദ്ധരും തിരൂരങ്ങാടി പൊലീസും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!