ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളില്‍ കോലാഹലങ്ങള്‍ നടക്കുന്നതിനിടെ തമാഴിനാട്ടിലെ സ്ഥിതിഗതിയും ശാന്തമല്ലെന്ന് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് എം.പിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി. ആറണി എം.കെ വിഷ്ണുപ്രസാദും അനുയായികളുമാണ് സത്യമൂര്‍ത്തി ഭവനില്‍ പ്രതിഷേധിക്കുന്നത്.
പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ക്കും സീറ്റ് നല്‍കിയെന്നാണ് ആക്ഷേപം. കേരളത്തിലെ പോലെ തന്നെ തര്‍ക്കങ്ങളെത്തുടര്‍ന്ന് തമിഴ്‌നാട്ടിലും കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




