മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍, പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ ; കൊല്ലത്ത് വൈകാരിക രംഗങ്ങള്‍

കൊല്ലം : നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലം കോണ്‍ഗ്രസ്സ് ഓഫീസില്‍ വൈകാരിക രംഗങ്ങള്‍. പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഡിസിസി അധ്യക്ഷ ബിന്ദു കൃഷണ പൊട്ടിക്കരഞ്ഞു. ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞത്.

കുണ്ടറയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന് ബിന്ദുകൃഷ്ണ നേരത്തെ വ്യക്തമാക്കിയിരുന്നു. നാലു വര്‍ഷമായി കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് കൊല്ലത്ത് മത്സരിക്കാമെന്ന് അറിയിച്ചതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കുവാനുള്ള നീക്കം നടക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സില്‍ ചില നേതാക്കള്‍ രാജി ഭീഷണിയുമായി രംഗത്ത് വന്നു.

Share news
error: Content is protected !!
Scroll to Top