Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 243 പേര്‍ക്ക് രോഗമുക്തി ; 173 പേര്‍ക്ക് കൂടി രോഗബാധ

HIGHLIGHTS : For 160 people through direct contact For seven people without knowing the source 2,042 people were treated for the disease A total of 17,109 pe...

മലപ്പുറം : ജില്ലയില്‍ ഇന്ന്‌ (മാര്‍ച്ച് 13) 243 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് വിമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,18,038 ആയി. ശനിയാഴ്ച 173 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരില്‍ 160 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ആറ് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

17,109 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,042 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 129 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 55 പേരും 20 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 589 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

sameeksha-malabarinews

രോഗബാധിതരാകുന്നവരില്‍ ഏറിയ പങ്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരാണെന്നത് പൊതു സമൂഹം തിരിച്ചറിയുകയും കൂടുതല്‍ ജാഗ്രതയോടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വീടുകള്‍ക്കകത്തും പൊതു സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഇതിലൂടെ മാത്രമാണ് രോഗ വ്യാപന നിരക്ക് കുറക്കാനാകൂ. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന്‌ മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം 

ആലങ്കോട് 01
ആലിപ്പറമ്പ് 01
അമരമ്പലം  02
ആനക്കയം 01
അങ്ങാടിപ്പുറം 01
അരീക്കോട്  03
ആതവനാട് 01
ചെറിയമുണ്ടം 05
ചെറുകാവ്  01
ചുങ്കത്തറ 08
എടക്കര  05
എടപ്പറ്റ 02
എടപ്പാള്‍  05
എടവണ്ണ  04
ഏലംകുളം 01
ഇരിമ്പിളിയം 03
കാലടി 13
കണ്ണമംഗലം 01
കരുവാരക്കുണ്ട് 01
കാവനൂര്‍  03
കീഴാറ്റൂര്‍  01
കീഴുപറമ്പ് 03
കോട്ടക്കല്‍  05
കുഴിമണ്ണ 01
മലപ്പുറം  07
മമ്പാട് 03
മംഗലം 02
മഞ്ചേരി 14
മങ്കട  01
മാറഞ്ചേരി  01
മൂന്നിയൂര്‍  02
നന്നംമുക്ക് 04
നിലമ്പൂര്‍  01
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 03
പരപ്പനങ്ങാടി 01
പറപ്പൂര്‍ 03
പെരിന്തല്‍മണ്ണ  01
പെരുമ്പടപ്പ് 04
പെരുവെള്ളൂര്‍ 01
പൊന്മള 01
പൊന്മുണ്ടം 01
പൊന്നാനി  07
പോരൂര്‍  01
പോത്തുകല്ല് 01
പുലാമന്തോള്‍  01
പുളിക്കല്‍  01
പുല്‍പ്പറ്റ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 01
താനാളൂര്‍ 07
താനൂര്‍ 02
തലക്കാട് 01
തെന്നല 02
തിരുവാലി 01
തൃക്കലങ്ങോട് 02
തിരൂര്‍  07
വഴിക്കടവ്  01
വെളിയങ്കോട് 02
വേങ്ങര  02
വെട്ടം 04
വണ്ടൂര്‍  03

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!