മുന്‍ എംഎല്‍എ യൂനസ് കുഞ്ഞ് അന്തരിച്ചു

കൊല്ലം; മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ യൂനസ് കുഞ്ഞ് (80) അന്തരിച്ചു.വാര്‍ദ്ധക്യസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1991 മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചാണ് അദ്ദേഹം എംഎല്‍എ ആയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മുസ്ലീംലീഗിന്റെ സംസ്ഥാന സക്രട്ടറിയേറ്റ് അംഗം, ദേശീയ കൗണ്‍സില് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് കൊല്ലുവിള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഭാര്യ ദാരിഫ ബീവി.

Share news
error: Content is protected !!
Scroll to Top