കോഴിക്കോട് ; മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് പി. ശാദുലി(72) അന്തരിച്ചു. .രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
നാദാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പി.ഷാദുലി. എം എസ് എഫിന്റെ മുന്‍ സംസ്ഥാന പ്രസിഡണ്ട്., വെയര്‍ ഹൗസിഗ് കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991ല്‍ നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
പ്രമുഖ പണ്ഡിതനായ എ.പി കലന്തന്‍ മുസ്ലിയാരായിരുന്നു പിതാവ്. ഭാര്യ: സഫിയ ശാദുലി, മക്കള്‍: മുനീര്‍, അബ്ദുല്‍കരീം, അഷ്‌റഫ്, സാബിറ, സാജിത, സൗദ.തസീറ.



