ക്രിസ്തുമസ്സിന് വീട്ടില്‍ വൈനുണ്ടാക്കുന്നവര്‍ ശ്രദ്ധിക്കുക : എക്‌സൈസുകാര്‍ പിറകെയുണ്ട്

തിരുവനന്തപുരം; ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ വീടുകളില്‍ വൈനുണ്ടാക്കുന്നവര്‍ ജാഗ്രതൈ. ഇത്തരത്തില്‍ വൈനുണ്ടാക്കുന്നത് കുറ്റകരമാണെന്ന് ഓര്‍മ്മപ്പെടുത്തി എക്‌സൈസ് വകുപ്പിന്റെ സര്‍ക്കുലര്‍. ഇത്തരത്തില്‍ വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമാണെന്നും ഇത് കണ്ടെത്തിയാല്‍ കര്‍ശനമായുണ്ടാകുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

ന്യൂ ഇയര്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ പ്രമാണിച്ച് വ്യാജ മദ്യ, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗങ്ങള്‍ തടയുന്നതിനായി എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് പ്രഖ്യപിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കുലറിലാണ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി വീടുകളിലെ വൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട അബ്കാരി നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ അഞ്ചുമുതലാണ് ജനുവരി ആദ്യവാരം വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ്. നിലവില്‍ ലൈസന്‍സില്ലാതെ വൈന്‍ നിര്‍മ്മിക്കുന്നത് അബ്കാരി ആക്ടില്‍ ജാമ്യമില്ലാത്ത കുറ്റമാണ്

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകളും എക്‌സൈസിന്റെ നിരീക്ഷിക്കും. അരിഷ്ടമടക്കമുള്ള ആയുര്‍വേദ മരുന്നെന്ന വ്യാജേനയുള്ള ലഹരിവില്‍പ്പനയ്ക്കും അവസാനമുണ്ടാക്കുമെന്ന് എക്‌സൈസ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണവും വിതരണവും ക്രിസ്മസ് പുതുവത്സര കാലത്ത് കൂടി വരാറുണ്ടെന്നും ഇതവസാനിപ്പിക്കാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഒരുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

photo courtesy: hindustan times

Share news
error: Content is protected !!
Scroll to Top