പെരിന്തല്‍മണ്ണ; ദേശീയപാതയോടെ ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷാജഹാന്‍ ടിവി ആന്റ് ഫ്രിഡ്ജ് ഹൗസ് കത്തിനശിച്ചു. തിങ്കളാഴച് വൈകീട്ട് ആറരയോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഇതോടെ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലുണ്ടായിരുന്ന ജീവനക്കാരും ഇടപാടുകാരും പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ഇല്ലായിരുന്നെങ്ങില്‍ വലിയ ദുരന്തം സംഭവിച്ചേനെ.
മലപ്പുറം, മണ്ണാര്‍കാട് തിരുവാലി, മഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും 9 അഗ്നിശമന യൂണിറ്റുകളെത്തിയാണ് രണ്ട് മണിക്കുറിന് ശേഷം തീ നിയന്ത്രണവിധേയമാക്കിയത്.
നഗരമധ്യത്തിലെ കെട്ടിടമായതിനാല്‍ ഏറെ ആശങ്കയുയര്‍ന്നിരുന്നു.തൊട്ടടുത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. തീപ്പിടുത്തമുണ്ടായ സമയത്ത് മണാര്‍കാട് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.




