കുട്ടീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ വെള്ളേക്കാട്ട് ഡോ. കുഞ്ഞഹമ്മദ്കുട്ടി (71) നിര്യാതനായി

തിരൂര്‍: ഡോ. കുട്ടീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും വി അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ജ്യേഷ്ഠനുമായ തിരൂര്‍ വെള്ളേക്കാട്ട് ഡോ. കുഞ്ഞഹമ്മദ് കുട്ടി (കുട്ടി ഡോക്ടര്‍- 71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകീട്ട് നാലോടെ തിരൂര്‍ നടുവിലങ്ങാടി ടി.ടി.ആര്‍ മുഹമ്മദ് ഹംസ റോഡിലെ വീട്ടിലെത്തിക്കും. ഖബറടക്കം നാളെ രാവിലെ ഒമ്പതിന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെ ജി.സി.സി അംഗീകൃത മെഡിക്കല്‍ കേനന്ദ്രങ്ങള്‍ ഡോ. കുഞ്ഞഹമ്മദ്കുട്ടിയുടേതായുണ്ട്.

ഡോ. കുട്ടീസ് ഗ്രൂപ്പിനു കീഴില്‍ ആശുപത്രികളും പ്രവര്‍ത്തിക്കുന്നു. തലക്കടത്തൂരിലെ സലീമ ആശുപത്രിയിലൂടെയായിരുന്നു തുടക്കം. തിരൂര്‍ മൈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനും പൊറൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ മാനേജരുമാണ്.

ഭാര്യ: ആത്തിക്കല്‍ ആയിഷ (എടവണ്ണ). മക്കള്‍: ഡോ. മുഹമ്മദ് കാസിം, ഡോ. ഹബീബ് റഹ്മാന്‍, ഡോ. സലീഖത്ത.് മരുമക്കള്‍: ഡോ. അനീഷ് (വേങ്ങര), ഡോ. ഷാഹിന വടകര (തിരൂര്‍ ജില്ലാ ആശുപത്രി), ഫാത്തിമ (കോഴിക്കോട്). മറ്റ് സഹോദരങ്ങള്‍: ഹംസ, ഫിറോസ് (ബംഗളൂരു), ഖദീജ, സുഹറ (ഇരുവരും എടപ്പാള്‍), നെസ്സിദ (പട്ടാമ്പി).

Share news
error: Content is protected !!
Scroll to Top