Section

malabari-logo-mobile

31 പന്തില്‍ നൂറടിച്ച്‌ ഡിവില്ലിയേഴ്‌സ തകര്‍ത്തത്‌ മറ്റൊരു ലോകറിക്കാര്‍ഡ്‌

HIGHLIGHTS : ജോഹനസ്‌ ബര്‍ഗ്‌ ലോകത്തെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന ക്രക്കറ്റ്‌ താരമെന്ന റിക്കാര്‍ഡ്‌ ഇനി ദക്ഷണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന്റെ പേരില്‍.

de villiersജോഹനസ്‌ ബര്‍ഗ്‌ ലോകത്തെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന ക്രക്കറ്റ്‌ താരമെന്ന റിക്കാര്‍ഡ്‌ ഇനി ദക്ഷണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന്റെ പേരില്‍. 31 പന്തില്‍ നൂറ്‌ തികച്ചാണ്‌ ഡിവില്ലിയേഴ്‌സ്‌ റിക്കാര്‍ഡ്‌ നേട്ടത്തിന്‌ ഉടമായായത്‌
വെസ്‌റ്റന്‍ഡീസിനെതിരായ മത്സരത്തിലാണ്‌ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചറി പിറന്നത്‌. 36 പന്തില്‍ നിന്ന്‌ സെഞ്ച്വറി നേടിയ ന്യൂസിലാന്റ്‌ ക്രിക്കറ്റ്‌ താരം കോറി ആന്റേഴസന്റെ റിക്കാര്‍ഡാണ്‌ ഡിവില്ലിയേഴ്‌സ്‌ മറികടന്നത്‌.

എറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചറി നേടിയ കളിക്കാരനെന്ന ബഹുമതിയും ഇനി മുതല്‍ ഡിവില്ലിയേഴസിന്റെ പേരിലായിരിക്കും. 16 പന്തില്‍ നിന്നാണ്‌
ഡിവില്ലിയേഴ്‌സ്‌ അര്‍ദ്ധസെഞ്ച്വറി നേടിയത്‌. സനത്‌ ജയസുര്യയുടെ പേരിലായിരുന്നു ഈ റിക്കാര്‍ഡ്‌ അദ്ദേഹം അന്ന്‌ 17 ബോളില്‍ നിന്നാണ്‌ 50 തികച്ചത്‌.
കളിയില്‍ ദക്ഷിണാഫ്രിക്കയുടെ എറ്റവും ഉയര്‍ന്ന സ്‌കോറാണ്‌ പിറന്നത്‌ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ അവര്‍ 439 റണ്‍സ്‌ എടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!