ദില്ലി: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദു സ്‌ത്രീകള്‍ 10 കുട്ടികളെ വീതം പ്രസവിക്കണമെന്ന് ബദ്രികാശ്രമത്തിലെ ശങ്കരാചാര്യര്‍ വാസുദേവാനനന്ദ് സരസ്വതിയുടെ സന്ദേശം. അലഹബാദിലെ മാഗ് മേളയില്‍ പങ്കെടുത്തുകൊണ്ടാണ് ഏറെ സ്‌ത്രീവിരുദ്ധമായ ഈ പ്രസ്‌താവന നടത്തിയിരിക്കുന്നത്.
ക്രിസ്‌തുമതവും ഇസ്ലാംമതവും സിഖ് മതവും ഉണ്ടായത് ഹിന്ദുമതത്തില്‍ നിന്നാണ്. അതിനാല്‍ ഏവരും അവരുടെ വേരുകളിലേക്ക് മടങ്ങണം. ഖര്‍വാപസിയെ നിരേധിച്ചിട്ടില്ലെന്നും അതിനാല്‍ നിയമനടപടിയുണ്ടാകുമെന്ന ഭയവും വേണ്ടെന്നും ശങ്കരാചാര്യര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഇപ്പോള്‍ ഹിന്ദു സംഘടനകള്‍ നടത്തിവരുന്ന മതപരിവര്‍ത്തന പ്രര്‍ത്തനങ്ങളെയും ശങ്കരാചാര്യര്‍ പ്രശംസിച്ചു.




