Section

malabari-logo-mobile

മദ്യനിരോധനമുള്ള ഗുജറാത്തില്‍ വിമാനത്താവളത്തില്‍ മദ്യഷാപ്പ്‌ തുറക്കുന്നു

HIGHLIGHTS : വഡോദര: മദ്യനിരോധനം നിലനില്‍ക്കുന്ന്‌ ഗുജറാത്തില്‍ രണ്ട്‌ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക്‌ വേണ്ടി രണ്ട്‌ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങുന്നു.

0വഡോദര: മദ്യനിരോധനം നിലനില്‍ക്കുന്ന്‌ ഗുജറാത്തില്‍ രണ്ട്‌ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക്‌ വേണ്ടി രണ്ട്‌ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങുന്നു. വഡോദര, ഭുജ്‌ വിമാത്താവളങ്ങളിലാണ്‌ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാന്‍ പോകുന്നത്‌. അടുത്താഴ്‌ച മുതല്‍ ഇവിടെ ഈ സൗകര്യം ലഭ്യമാകുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ അഹമ്മാദാബീദിലെ സര്‍ക്കാര്‍ വല്ലഭായ്‌ പട്ടേല്‍ വിമാനത്താവളത്തില്‍ മാത്രമാണ്‌ മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത്‌.

നിലവില്‍ ഗുജറാത്തില്‍ ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ക്ക്‌ മാത്രമേ കര്‍ശന നിബന്ധനകളോടെ മദ്യത്തിന്‌ പെര്‍മ്മിറ്റ്‌ അനുവദിക്കാറുള്ളു. ഇപ്പോള്‍ നിലവില്‍ വന്ന ഉത്തരവു പ്രകാരം വിമാനത്താവളത്തിലെത്തുന്ന വിദേശ സഞ്ചാരികള്‍ നിശ്ചിത ഫീസ്‌ നല്‍കി അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ മദ്യം വാങ്ങാനുള്ള ലൈസന്‍സ്‌ ലഭിക്കും. ഇവര്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്‌ നല്‍കിയാല്‍ മാത്രം മതി. ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്‌ നല്‍കണം. ലൈസന്‍സ്‌ ലഭിച്ചാല്‍ സംസ്ഥാനത്ത്‌ എവിടെ നിന്നു വേണമെങ്കിലും മദ്യം വാങ്ങവുന്നതാണ്‌.

sameeksha-malabarinews

അതെസമയം ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്‌ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ തടസമാകേണ്ടതിനാലാണെന്നാണ്‌ സര്‍്‌ക്കാര്‍ നല്‍കുന്ന വിശദീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!