Section

malabari-logo-mobile

മലബാര്‍ ഒന്നടങ്കം കോഴിക്കോട്ടെത്തി: കലോത്സവനഗരം വീര്‍പ്പുമുട്ടി

HIGHLIGHTS : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനമായ ഞായറാഴ്‌ച കോഴിക്കോട്‌ നഗരംഅക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ്‌മുട്ടി.

malabarസംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനമായ ഞായറാഴ്‌ച കോഴിക്കോട്‌ നഗരംഅക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ്‌മുട്ടി. മലബാറിലെ നഗരഗ്രാമാന്തരങ്ങളില്‍ നിന്നുള്ള വഴികളത്രയും കോഴിക്കോട്ട്‌ നഗരത്തിലേക്കൊഴുകുകയായിരുന്നു. മല്‍സരവേദികളായ മലബാര്‍ ക്രിസ്‌ത്യന്‍ കോളജ്‌, സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ട്‌, പ്രൊവിഡന്‍സ്‌ ഹൈസ്‌കൂള്‍ തുടങ്ങിയവിടങ്ങളിലെല്ലാം രാവിലെ തുടങ്ങിയ തിരക്ക്‌ സന്ധ്യയോടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. നഗരിയില്‍ ഒരുവിധം കയറിപ്പറ്റിയവര്‍ പുറത്തുകടക്കാന്‍ നന്നേ പാടുപെട്ടു.

ജനബാഹുല്യത്തില്‍ കലോല്‍സവനഗരി പലപ്പോഴും പൊടിപൂരമായി.. പൊടി കുറയ്‌ക്കാനായി അഗ്നിശമന സേനാംഗങ്ങള്‍ വെള്ളം പമ്പുചെയ്‌തുകൊണ്ടിരുന്നു.. ഇതിനായി അവര്‍ പ്രത്യേകവാഹനംതന്നെ ഏര്‍പ്പെടുത്തിയിരുന്നു. അവസരം മുതലെടുക്കാന്‍ മാസ്‌ക്‌ കച്ചവടക്കാരും രംഗത്തുണ്ടായിരുന്നു. നഗരിയില്‍ സംവിധാനിച്ച ആരോഗ്യ യൂണിറ്റുകളില്‍ ഇന്നലെ ചികില്‍സ തേടിയെത്തിയവരില്‍ ഭൂരിഭാഗംപേരും അലര്‍ജിയുമായി ബന്‌ധപ്പെട്ടവരായിരുന്നു.
അടുത്ത ജില്ലകളില്‍ നിന്നുപോലും കാണികളെത്തിയപ്പോള്‍ നഗരത്തില്‍ പതിവ്‌ ഞായറാഴ്‌ചയേക്കാളും ഗതാഗതക്കുരുക്ക്‌ അനുഭവപ്പെട്ടു.ട്രാഫിക്‌ നിയന്ത്രിക്കാന്‍ അധിക പോലീസ്‌ സേനയെ വിന്യസിച്ചിരുന്നു. കലോത്സവനഗരിയിലെത്തുന്ന കുട്ടികള്‍ ബീച്ചിലേക്ക്‌ പോകുന്നത്‌ തടയുന്നതിനായി രക്ഷിതാക്കള്‍ക്ക്‌ നടക്കാവ്‌ പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കി..

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!