മരുഭൂവല്‍ക്കരണ വിരുദ്ധദിനം ആചരിച്ചു

HIGHLIGHTS : World Day Against Desertification observed

ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും 131 ബിഎന്‍ ബിഎസ്എഫിന്റെയും നേതൃത്വത്തില്‍ അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പില്‍ ലോക മരുഭൂവല്‍ക്കരണ വിരുദ്ധദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. 131 ബിഎന്‍ ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് വിവേക് മിശ്ര ഉദ്ഘാടനം നിര്‍വഹിച്ചു.

ഉത്തരമേഖല സാമൂഹിക വനവത്കരണം കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി അധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ ഡോ. വിഷ്ണുദാസ് ക്ലാസെടുത്തു.

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസി. കണ്‍സര്‍വേറ്റര്‍ കെ നീതു, സോഷ്യല്‍ ഫോറസ്ട്രി എക്‌സ്റ്റന്‍ഷന്‍ ഡിവിഷന്‍ എസിഎഫ് എ പി ഇംതിയാസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ദിവ്യ, അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിലെ ജവാന്മാര്‍, സാമൂഹ്യ വനവത്കരണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!