ലോകകപ്പ് ആദ്യദിനത്തില്‍ ഇംഗ്ലണ്ടിന് ഫുള്‍ എ പ്ലസ്

ലണ്ടന്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. ആതിഥേയര്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് 104 റണ്‍സിന്. ഇംഗ്ലണ്ടിന്റെ 311 റണ്‍സിനെ പിന്തുടര്‍ന്നുവന്ന ദക്ഷിണാഫ്രിക്ക് 207 റണ്‍സ് എടക്കുന്നതിനിടെ തന്നെ വീണുപോയി. 39.5 ഓവര്‍ കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരും ഔട്ടാവുകയായിരുന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിംങിനയച്ചു. ബെന്‍ സ്റ്റോക്‌സ്(89), ജെയ്‌സണ്‍ റോയ്(54), ജോ റൂട്ട്(51) എന്നിവരുടെ അര്‍ധസെഞ്ചറികളുടെ സഹായത്തോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തി.

ജോഫ്ര ആര്‍ച്ചറുടെ ബൗളിങ് മികവും ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു. മൂന്ന് വിക്കറ്റുകളാണ് തന്റെ ആദ്യ ലോകകപ്പില്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞുവീഴ്ത്തിയത്. സ്റ്റോക്‌സ് രണ്ട് വിക്കറ്റും നേടി.ജോഫ്ര ആര്‍ച്ചറുട വേഗതയേറിയ പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പതറിപ്പോയി.

79 പന്തില്‍ 89 റണ്‍ നേടിയ സ്റ്റോക്‌സ് ആണ് മാന്‍ ഓഫ് ദി മാച്ച്.

വെള്ളിയാഴ്ച വെസ്റ്റന്‍ഡീസും പാക്കിസ്ഥാനും തമ്മിലാണ് മത്സരം.

Related Articles