ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ കാറിടിച്ച് മരിച്ചു

കോഴിക്കോട് ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ(42) കാറിടിച്ചു മരിച്ചു. കൊയിലാണ്ട് ടൗണ്‍ സ്റ്റേഡിയത്തിനടുത്ത് വെച്ച് ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഉടനെ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴിയില്‍ വെച്ചാണ് മരണം സംഭവിച്ചത്,

പിതാവ്; പരേതനായ വളപ്പില്‍ മുഹമ്മദ്, മാതാവ്; സുഹറ, ഭാര്യ; മുബീന, മക്കള്‍; ആദില്‍, മജ്ഷാന

Share news
error: Content is protected !!
Scroll to Top