Section

malabari-logo-mobile

കേന്ദ്രമന്ത്രിയസഭയിലെ മലയാളിസാനിധ്യം വി മുരളീധരന്‍

HIGHLIGHTS : ദില്ലി : വന്‍ഭുരിപക്ഷത്തോടെ അധികാരമേല്‍ക്കുന്ന രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിലെ ഏക മലയാളി സാനിധ്യമായി മുന്‍ ബിജെപി കേരളസംസ്ഥാന അധ്യക്ഷന്‍ വണ്ണത്താന...

ദില്ലി : വന്‍ഭുരിപക്ഷത്തോടെ അധികാരമേല്‍ക്കുന്ന രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിലെ ഏക മലയാളി സാനിധ്യമായി മുന്‍ ബിജെപി കേരളസംസ്ഥാന അധ്യക്ഷന്‍ വണ്ണത്താന്‍ വീട്ടില്‍ മുരളീധരന്‍.  കണ്ണൂരിലെ എരഞ്ഞോളി എന്ന സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം കുറിച്ച മുരളീധരന് തന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകരമാണ് ഈ കേന്ദ്രമന്ത്രി സ്ഥാനം.

കേരളത്തില്‍ ആറുവര്‍ഷം പാര്‍ട്ടി അധ്യക്ഷനായിരുന്ന എന്നതാണ് അദ്ദേഹം നേരത്തെ ലഭിച്ച നിര്‍ണായക പദവി. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ അവസാന കാലത്താണ് മഹാരാഷ്ട്രയില്‍ നിന്നുമാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സമകാലികരോ, ശേഷമോ എബിവിപി കേന്ദ്രനേതൃത്വത്തിലുണ്ടായിരുന്ന പലരും കഴിഞ്ഞ മന്ത്രിസഭയില്‍ തന്നെ കേന്ദ്രമന്ത്രിമാരായിരുന്നു.

sameeksha-malabarinews

1958ല്‍ വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും ദേവകിയുടെയും മകനായി ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ മുരളീധരന്‍ 1979ല്‍ കണ്ണൂര്‍ ജില്ലാസക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി സമരങ്ങളില്‍ സജീവപങ്കാളിത്തമുണ്ടായിരുന്നു. 1994ല്‍ അദ്ദേഹം എബിവിപി ദേശീയ സക്രട്ടറിയായി. ഇതിനിടെ ലഭിച്ച സര്‍ക്കാര്‍സര്‍വ്വീസിലെ എല്‍ഡിക്ലര്‍ക്ക ജോലി അദ്ദേഹം പൂര്‍ണ്ണസമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി ഉപേക്ഷിച്ചു.
ദേശീയ രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന അദ്ദേഹം 2006ല്‍ കേരളരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. പിന്നീട് 2009ല്‍ കോഴിക്കോട് മത്സരിക്കുകയും ചെയ്തു. 2010 മുതല്‍ 2016 വരെ കേരളത്തില്‍ പാര്‍ട്ടി അധ്യക്ഷനായി.

കേരളത്തില്‍ ബിജെപിയിലുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പിഎസ് ശ്രീധരന്‍പിള്ളയുടെയും, പി.കെ കൃഷ്ണദാസിന്റെയും കടുത്ത എതിരാളിയാണ്.
ഇപ്പോള്‍ ലഭിച്ച പുതിയപദവിയോടെ വീണ്ടും മുരളീധരന്റെ സ്വാധീനം ശക്തമാകും. അവസാന റൗണ്ട് വരെ കുമ്മനം രാജശേഖരന്റെ പേരാണ് കേരളത്തില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നത്.

നാട്ടിക എസ്എന്‍ കോളേജിലെ അധ്യാപികയായ ജയശ്രീയാണ് മുരളീധരന്‍ ആണ് ഭാര്യ. പൊതുപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്ത ദമ്പതികളാണ് ഇവര്‍. ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!