Section

malabari-logo-mobile

താനൂരില്‍ ബിജെപി -എസ്ഡിപിഐ സംഘര്‍ഷം: 5 പേര്‍ക്ക് പരിക്ക് ; വ്യാപക അക്രമം

HIGHLIGHTS : താനൂര്‍ താനൂരില്‍ ബിജെപി എസ്ഡിപിഐ സംഘര്‍ഷം.സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകനായ

താനൂര്‍ താനൂരില്‍ ബിജെപി എസ്ഡിപിഐ സംഘര്‍ഷം.സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകനായ പ്രണവിന്  കത്തിക്കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശി്പ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടനുബന്ധിച്ച് ബിജെപി നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

sameeksha-malabarinews

പ്രകടനം നടന്നുകൊണ്ടിരിക്കെ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ ഷാഫി ഫ്രൂട്‌സ് കടയുടെ സമീത്ത് നിന്നിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
തുടര്‍ന്ന് സംഘം ചേര്‍ന്നെത്തിയ ഒരു സംഘം പഴക്കട പൂര്‍ണമായും തല്ലിത്തകര്‍ത്തു. കടയുടെ മുന്നില്‍ ഉണ്ടായിരുന്ന ഒരു ബൈക്കും കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. കടയുടെ ബോര്‍ഡും, കടയിലുണ്ടായിരുന്ന പഴങ്ങളുമടക്കം നശിപ്പിച്ചു. ഇത് ചെറുത്ത കടയുടമ നടുവില്‍ നാലകത്ത് ഷാഫി (26)യെ ബിജെപിആര്‍എസ്എസ് അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പിതാവ് മൂസ പറഞ്ഞു. ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്.

അതേ സമയം പ്രകടനത്തിന് നേരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുളകുപൊടി എറിഞ്ഞതായി പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകരായ മണി, പ്രശാന്ത് എന്നിവര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍്ട്ടുണ്ട്

ചിറക്കല്‍ ഭാഗത്തുനിന്നും, ശോഭപറമ്പ് ക്ഷേത്ര പരിസരത്തു നിന്നും എത്തിയ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ താനൂര്‍ ബസ്റ്റാന്‍ഡില്‍ ഒത്തുചേര്‍ന്ന് ഒരുമിച്ചുള്ള പ്രകടനം നടക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് നാലു തവണ ലാത്തിവീശി. അക്രമികള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ബസ് സ്റ്റാന്റ് പരിസരം, തിരൂര്‍ റോഡ് പരിസരം എന്നിവിടങ്ങളില്‍ നിന്നായി കല്ലേറുണ്ടായി. കല്ലേറില്‍ പോലീസ് വാഹനം ഭാഗികമായി തകര്‍ന്നു.

താനൂര്‍ സിഐ എം എ സിദ്ധീഖ്, എസ്‌ഐ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള താനൂര്‍ പൊലീസും, എംഎസ്പി ബറ്റാലിയനും, ആര്‍ആര്‍എഫ് സംഘവുമാണ് നഗരം നിയന്ത്രിക്കുന്നത്. സംഘര്‍ഷം വ്യാപിച്ചതോടെ താനൂര്‍ നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു. കൂട്ടം കൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ പോലീസ് കഠിന പരിശ്രമത്തിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!