Section

malabari-logo-mobile

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അവിശ്വാസം പാസായി;വൈസ് പ്രസിഡന്റ് പുറത്ത്

HIGHLIGHTS : തിരൂര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇന്നു രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്...

തിരൂര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇന്നു രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പ്രത്യേക യോഗത്തില്‍ ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. മുസ്ലിംലീഗിലെ വി.ഇ ലത്തീഫിനെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.

നേരത്തെ പ്രസിഡന്റ് ദില്‍ഷ മൂലശ്ശേരി ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു. പുതിയ പ്രസിഡന്റിനെ നാളെ തെരഞ്ഞെടുക്കും.വനിത സംവരണമാണ് അദ്ധ്യക്ഷ പദവി.

sameeksha-malabarinews

യുഡിഎഫായിരുന്നു തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് അംഗമായിരുന്ന ടി.പി അശോകന്‍ മരണപ്പെടുകയും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം വിജയിക്കുകയും ചെയ്തതോടെ ഇടതുമുന്നണിക്കായി ഇവിടെ ഭൂരിപക്ഷം. എന്നിട്ടും യു.ഡി.എഫ് പ്രതിനിധികള്‍ രാജിവെക്കാതിരുന്നതോടെയാണ് ആദ്യം പ്രസിഡന്റിനെതിരേയും പിന്നീട് വൈസ് പ്രസിഡന്റിനെതിരേയും ഇടതു മുന്നണി അവിശ്വാസം കൊണ്ടുവന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!