Section

malabari-logo-mobile

നാട്ടുകാര്‍ക്ക് സൗജന്യ കുടിവെള്ളമെത്തിച്ച് എം സി കുഞ്ഞുട്ടി

HIGHLIGHTS : തിരൂരങ്ങാടി: വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ കുണ്ടൂര്‍ പ്രദേശത്തിന്റെ ദാഹമകറ്റാന്‍ എം.സി കുഞ്ഞുട്ടിയുടെ മാതൃകാപ്രവര്‍ത്തനം ശ്രദ്ധേയമാകു...

തിരൂരങ്ങാടി: വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ കുണ്ടൂര്‍ പ്രദേശത്തിന്റെ ദാഹമകറ്റാന്‍ എം.സി കുഞ്ഞുട്ടിയുടെ മാതൃകാപ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. സ്വന്തം ചിലവില്‍ സൗജന്യമായി കുടിവെള്ളമെത്തിച്ചാണ് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷററും, കുണ്ടൂര്‍ മര്‍ക്കസ്സ് ഭാരവഹിയും, ജിദ്ദ കെ.എം.സി.സി നേതാവുമായ എം.സി കുഞ്ഞിട്ടി മാതൃകയാകുന്നത്. സ്വന്തം കിണറ്റില്‍ നിന്ന് ദിവസവും 25000 ലിറ്റര്‍ വെള്ളമാണ് ലോറിയില്‍ ആവശ്യക്കാരിലേക്കെത്തിക്കുന്നത്.

വെള്ളം സമൃദ്ധമായി സ്വന്തം കിണറ്റിലുണ്ടെങ്കിലും തുള്ളി ലഭിക്കാത്തവരുടെ ദുരിതം കുഞ്ഞുട്ടിക്കറിയാം. കടുത്ത വേനലില്‍ പഞ്ചായത്തില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് കുഞ്ഞുട്ടിയുടെ സഹായം ദാഹമകറ്റുന്നത്. വീട്ടിലെ കിണറ്റില്‍ നിന്നെടുക്കുന്ന വെള്ളം സ്വന്തം ചിലവില്‍ ലോറിയിലെത്തിച്ചാണ് വിതരണം. വേനല്‍ ചൂടില്‍ നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂര്‍ അത്താണിക്കല്‍, കുടുക്കേങ്ങല്‍, ജയറാം പടി, മൂലക്കല്‍, കോമല്ലൂര്‍, അയമു പടി എന്നീ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങള്‍ക്ക് പ്രതീക്ഷകൂടിയാണ് കുഞ്ഞുട്ടിയുടെ മാതൃകാ പ്രവര്‍ത്തനം. വീടുകള്‍ക്ക് പുറമെ ഒന്‍മ്പതാം വാര്‍ഡിലെ അത്താണിക്കല്‍ പ്രദേശത്തെ അംഗനവാടിയിലെ ദാഹമകറ്റുന്നതും ഈ ജലവിതരണമാണ്.

sameeksha-malabarinews

പ്രദേശത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും അതിനായി സ്ഥാപിച്ച കണിറുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് പദ്ധതിയെ അവതാളത്തിലാക്കിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!