Section

malabari-logo-mobile

ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ജയം

HIGHLIGHTS : ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ജയം. 119 റണ്‍സിനാണ് ദുര്‍ബലരായ സ്‌കോട്‌ലന്‍ഡിനെ ഇംഗ്ലണ്ട് തോല്‍പിച്ചത്.

prv_43e9b_1424649687ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ജയം. 119 റണ്‍സിനാണ് ദുര്‍ബലരായ സ്‌കോട്‌ലന്‍ഡിനെ ഇംഗ്ലണ്ട് തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ സ്‌കോട്‌ലന്‍ഡ് 184 റണ്‍സിന് ഓളൗട്ടായി.

ആദ്യ കളികളില്‍ ഓസ്‌ട്രേലിയയോടും ന്യൂസിലന്‍ഡിനോടും തോറ്റ ഇംഗ്ലണ്ടിന് ക്വാര്‍ട്ടറില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്നു. സെഞ്ചുറി നേടിയ മോയിന്‍ അലിയും അര്‍ധ സെഞ്ചുറി നേടിയ ഇയാന്‍ ബെല്ലുമാണ് ഇംഗ്ലണ്ടിന് നിര്‍ണായക മത്സരത്തില്‍ ജയിപ്പിച്ചത്. സെഞ്ചുറിക്ക് പുറമെ രണ്ട് വിക്കറ്റും നേടിയ ഓപ്പണര്‍ മൊയിന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്.

sameeksha-malabarinews

ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍(46), ജോസ് ബട്‌ലര്‍(24) എന്നിവരും ഇംഗ്ലണ്ടിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരെ പരാജയപ്പെട്ട ബാറ്റിംഗ് നിര സ്‌കോട്‌ലന്‍ഡിന്റെ ശരാശരി ബൗളിംഗിന് മുന്നില്‍ തുടക്കം മുതലേ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. സ്‌കോട്ട്‌ലന്‍ഡിനായി നാലു വിക്കറ്റു വീഴ്ത്തിയ ജോഷ് ഡെവി മാത്രമാണ് ബൗളിംഗില്‍ തിളങ്ങിയത്.

74 റണ്‍സെടുത്ത ഓപ്പണര്‍ കെ ജെ കോസ്റ്റര്‍ മാത്രമാണ് സ്‌കോട്‌ലന്‍ഡിന് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. സ്റ്റീവ് ഫിന്‍ മൂന്നും ആന്‍ഡേഴ്‌സനും വോക്‌സും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട്‌ലന്‍ഡിനെതിരെ ജയിച്ച ഇംഗ്ലണ്ടിന് ഗ്രൂപ്പ് എയില്‍ 2 പോയിന്റായി. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളാണ് ഗ്രൂപ്പില്‍ മുന്നില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!