ഉക്രൈയ്‌നില്‍ ബോംബ് സ്‌ഫോടനം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

downloadകീവ്: ഉക്രൈയ്‌നിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ അനുകൂല വിമതരം ഉക്രൈയ്ന്‍ സര്‍ക്കാരും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനം.

കിഴക്കന്‍ ഉക്രൈയ്‌നിലെ പട്ടണമായ കാര്‍ക്കീവിലാണ് സംഭവം. റോഡരികില്‍ ഒളിപ്പിച്ചു വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പൊലീസുകാരനാണ്. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

സര്‍ക്കാര്‍ അനുകൂല പ്രകടനം നടക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഇത്തരം സ്‌ഫോടനങ്ങള്‍ ഇവിടെ നടന്നു വരുന്ന സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയായേക്കുമെന്നു ആശങ്കയുണ്ട്.

Share news
error: Content is protected !!
Scroll to Top