Section

malabari-logo-mobile

അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് നേടുമെന്ന് പ്രവചനം

HIGHLIGHTS : സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിന് തുടക്കമായതോടെ ആര് ചാമ്പ്യന്മാരാകുമെന്ന കാര്യത്തില്‍ പലയിടത്തും വാതുവെപ്പു തുടങ്ങിക്കഴിഞ്ഞി. ഓസ്‌ട്രേലിയ തന്നെയാണ്

afghan-cricket_1783183bസിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിന് തുടക്കമായതോടെ ആര് ചാമ്പ്യന്മാരാകുമെന്ന കാര്യത്തില്‍ പലയിടത്തും വാതുവെപ്പു തുടങ്ങിക്കഴിഞ്ഞി. ഓസ്‌ട്രേലിയ തന്നെയാണ് ഇത്തവണയും വാതുവെപ്പുകാരുടെ ഇഷ്ട ടീം. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇന്ത്യ, ഇംഗ്ലണ്ട് എന്നിങ്ങനെ പോകുന്നു മറ്റു ടീമുകളുടെ സാധ്യതകള്‍. എന്നാല്‍ തികച്ചും വ്യത്യസ്തമായി ഒരു രാജ്യത്തെ പ്രവചിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഒരു യന്ത്രമനുഷ്യന്‍.

ഐസിസി റാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് നേടുമെന്നാണ് യന്ത്രമനുഷ്യന്റെ കണ്ടെത്തല്‍. ന്യൂസിലാന്‍ഡിലെ കാന്റര്‍ബെറി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി എഡ്വാര്‍ഡോ സാന്‍ഡോവല്‍ ആണ് റോബോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. പ്രത്യേക രീതിയിലായിരുന്നു വിജയിയുടെ പ്രവചനം നടത്തിയതെന്ന് യുവാവ് പറയുന്നു.

sameeksha-malabarinews

ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ നിരത്തിവച്ചശേഷം ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു റോബോട്ട്. അങ്ങിനെയാണ് അഫ്ഗാന് നറുക്കുവീണത്. അഫ്ഗാനിസ്ഥാന്‍ എന്നു പറയുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ചിരിക്കുമെങ്കിലും ക്രിക്കറ്റില്‍ എന്തും സംഭവിക്കാമെന്ന് എഡ്വാര്‍ഡോ സാന്‍ഡോവല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഇടംനേടുന്നത്. റാങ്കിങ്ങില്‍ പിന്നിലാണെങ്കിലും ഏതു ടീമിനെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ഒരുപിടി പ്രതിഭാധനരായ ക്രിക്കറ്റ് കളിക്കാര്‍ അഫ്ഗാന്‍ ടീമിലുണ്ട്. രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും തീവ്രവാദവുമെല്ലാം മറികടന്നാണ് അവര്‍ ലോകകപ്പിലെ 14 അംഗ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!