പ്രഭുവിന്റെ മക്കള്‍ക്ക് യൂട്യൂബില്‍ വിലക്ക്

Prabhuvinte Makkal poster2പ്രഭുവിന്റെ മക്കള്‍ സിനിമയെ യൂട്യൂബ് ബ്ലോക്ക് ചെയ്തു. മതവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന ചിത്രം ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ ഒന്നരലക്ഷം പേര്‍ യൂട്യൂബില്‍ കണ്ടിരുന്നു.

ഫേസ്ബുക്കിലെ യുക്തിവാദ ഗ്രൂപ്പാണ് ചിത്രം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നത്. ചിത്രം അപ്ലോഡ് ചെയ്ത അക്കൗണ്ടും യൂട്യൂബ് സസ്പെന്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം മതങ്ങള്‍ക്കെതിരെയും, ദൈവ വിശ്വാസത്തിനും എതിരെ ശക്തമായ വിമര്‍ശനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ഒരു ചിത്രത്തിന് ഇത്തരം ഒരു ബ്ലോക്ക് കിട്ടാന്‍ കാരണം അത് മതതീവ്രവാദത്തിന് എതിരെ ശക്തമായി ശബ്ദിച്ചത് കൊണ്ടാണെന്ന് സംവിധായകന്‍ സജീവ് അന്തിക്കാട് പറയുന്നു.

നേരത്തെ തന്നെ വീഡിയോ അപ് ലോഡ് ചെയ്ത ഫേസ്ബുക്ക് ഗ്രൂപ്പ് ഫ്രീ തിങ്കേര്‍സിന് എതിരെ ഏഴു പ്രാവശ്യം ഫേസ്ബുക്ക് ബാന്‍ വന്നിരുന്നു. ആമീര്‍ഖാന്‍ ചിത്രം പി.കെ ഉയര്‍ത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സജീവന്‍ അന്തിക്കാടിന്റെ ചിത്രം യൂട്യൂബില്‍ വീണ്ടും റിലീസായത്.

Share news
error: Content is protected !!
Scroll to Top