വെളിയങ്കോട്‌ ആക്രമണം മൂന്ന്‌ പേര്‍ അറസ്റ്റില്‍

veliyankodeവെളിയങ്കോട്‌: മാട്ടുമ്മലില്‍ വ്യാഴാഴച്‌ രാത്രിയില്‍ സിപിഐ ബ്രാഞ്ച്‌ സക്രട്ടറിയുള്‍പ്പെടെ മൂന്ന്‌ പേര്‍ക്ക്‌ വെട്ടേറ്റ സംഭവത്തില്‍ മൂന്ന്‌ പേര്‍ പോലീസിന്റെ പിടിയിലായി. സംഭവസ്ഥലത്ത്‌ വച്ച്‌ തന്നെ നാട്ടുകാര്‍ ഒരാളെ പിടികൂടിയിരുന്നു. ഇതിന്‌ പുറമെ വെളിയങ്കോട്‌ പത്തുമുറി സ്വദേശികളായ പൊന്നേക്കാരെന്‍ ജുനൈദ്‌(20), തണ്ണിതുറക്കല്‍ അര്‍ഷാദ്‌(20), എന്നിവരാണ്‌ വെളിയങ്കോട്ട്‌ വെച്ച്‌ പിടിയിലായത്‌. അമീറിനെ നാട്ടുകാര്‍ പിടികൂടുകയായരിുന്നു.
മുന്ന്‌ പേരേയും പൊന്നാനി കോടതി 14 ദിവസത്തേക്ക്‌ റിമാന്റെ ചെയ്‌തു. സിപഐ മാട്ടുമ്മല്‍ ബ്രാഞ്ച്‌ സക്രട്ടറിയായ തണ്ണിത്തുറക്കല്‍ ഇബ്രാഹിം കുട്ടി(47)യെയടക്കമുള്ള മൂന്ന്‌ പേരയാണ്‌ അതിക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ചത്‌. ഇവരെ വെട്ടിപരിക്കേല്‍പ്പിച്ചതിന്‌ ശേഷം ശരീത്തില്‍ മണ്ണണ്ണയുമൊഴിച്ചിരുന്നു. സംഭവത്തില്‍ 18 പേര്‍ക്കെതിരെ പോലീസ്‌ വധശ്രമത്തിന്‌ കേസെടത്തിട്ടുണ്ട്‌.
ഇബ്രാഹികുട്ടി അപകടനില തരണം ചെയ്‌തിട്ടുണ്ടെന്നാണ്‌ ആശുപത്രിഅധികൃതര്‍ നല്‍കുന്ന സൂചന

സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഐ വെളിയങ്കോട്ട്‌ പ്രതിഷേധപ്രകടനം നടത്തി.

Share news
error: Content is protected !!
Scroll to Top