Section

malabari-logo-mobile

തിരൂരില്‍ കെട്ടിടത്തിന്‌ തീപിടിച്ചു

HIGHLIGHTS : തിരൂര്‍: തിരൂര്‍ താഴേപ്പാലത്തിനടുത്ത്‌ ആയിഷകോപ്ലക്‌സിന്റെ നാലാം നിലയില്‍ തീപിടുത്തം. കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ

tirurതിരൂര്‍: തിരൂര്‍ താഴേപ്പാലത്തിനടുത്ത്‌ ആയിഷകോപ്ലക്‌സിന്റെ നാലാം നിലയില്‍ തീപിടുത്തം. കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടുത്തം അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന്‌ നിയന്ത്രണവിധേയമാക്കി.

വെള്ളിയാഴ്‌ച വൈകീട്ട്‌ അഞ്ച്‌ മണിയോടെയാണ്‌ അപകടമുണ്ടായത്‌്‌. ഈ നിലയില്‍ കുട്ടിയിട്ടിരുന്ന പേപ്പറുകള്‍ അടങ്ങിയ പാഴ്‌വസ്‌തുക്കള്‍ക്കാണ്‌ തീപിടിച്ചത്‌്‌.
കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ പുക ഉയര്‍ന്നുപൊങ്ങുന്നതുകണ്ട്‌ നാട്ടുകാരാണ്‌ ഫയര്‍ഫോഴ്‌സിന്‌ വിവരമറിയിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ തിരക്കേറിയ തിരൂര്‍ പൊന്നാനി റോഡ്‌ മണിക്കൂറുകളോളം ഗതാഗതക്കുരിക്കില്‍ കുടുങ്ങി.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!