Section

malabari-logo-mobile

ലോകോത്തര നിലവാരമുള്ള കാന്‍സര്‍ ചികിത്സ ഇനി തിരൂരങ്ങാടിയിലും; എം കെ എച്ച് ഹോസ്പിറ്റലും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു

HIGHLIGHTS : World-class cancer treatment now available in Tirurangadi; MKH Hospital and Aster Mims join hands

തിരൂരങ്ങാടി: കാന്‍സര്‍ ചികിത്സാ രംഗത്ത് കേരളത്തിലെ ഏറ്റവും വിഖ്യാതമായ ആശുപത്രികളിലൊന്നായ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി ചേര്‍ന്ന് തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റല്‍ കാന്‍സര്‍ രോഗ ചികിത്സാ വിഭാഗം ആരംഭിക്കുന്നു. എം കെ എച്ച് – ആസ്റ്റര്‍ മിംസ് ഓങ്കോളജി സെന്റര്‍ എന്നാണ് ഈ വിഭാഗം അറിയപ്പെടുക.

കുടലിലെ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, കരളിലെ കാന്‍സര്‍, പ്രൊസ്റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം, രക്താര്‍ബുദം മുതലായവ ഉള്‍പ്പെടെ അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചികിത്സാ വിഭാഗങ്ങളുടേയും സേവന ലഭ്യതയും, രോഗനിര്‍ണ്ണയ-ചികിത്സാ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. ഇതിന് പുറമെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, പാലിയേറ്റീവ് കെയര്‍, കീമോപോര്‍ട്ട്, കോര്‍നീഡില്‍ ഇന്‍സര്‍ഷന്‍, ബോണ്‍മാരോ ആസ്പിരേഷന്‍, പി ഐ സി സി ലൈന്‍ ഇന്‍സര്‍ഷന്‍ മുതലായ സേവനങ്ങളും ലഭ്യമാകും.

sameeksha-malabarinews

കാന്‍സര്‍ ചികിത്സാ രംഗത്ത് ശ്രദ്ധേയനും ആസ്റ്റര്‍ മിംസ് കാന്‍സര്‍ സെന്ററിന്റെ മേധാവിയുമായ ഡോ. കെ. വി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും. അത്യാവശ്യ-അടിയന്തര ഘട്ടങ്ങളില്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് കോഴിക്കോട് ആസ്റ്റര് മിംസില്‍ അനിവാര്യമായ മറ്റ് ചികിത്സാ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ലഭ്യമാക്കും.

തിരൂരങ്ങാടിയുടെ ആതുരസേവന മഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ എം കെ എച്ചിന്റെയും ആസ്റ്റര്‍ മിംസിന്റെയും സഹകരണം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കാന്‍സര്‍ ചികിത്സ പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ മിംസ് ആവിഷ്‌കരിച്ച പദ്ധതികളുടെ ആനുകൂല്യം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകുവാനുള്ള നടപടികള്‍ക്ക് ആസ്റ്റര്‍ മിംസ് നേതൃത്വം വഹിക്കുമെന്ന് ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍) പറഞ്ഞു.

പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ ഗ്രൂപ്പില്‍ നിന്നും ഫര്‍ഹാന്‍ യാസീന്‍ (റീജിയണല്‍ ഡയറക്ടര്‍ ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. കെ.വി. ഗംഗാധരന്‍ (ആസ്റ്റര്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ മേധാവി), ഡോ. മുഹമ്മദ് ഷാഫി (സീനിയര്‍ കണ്‍സല്‍ട്ടന്റ് ആസ്റ്റര്‍ കാന്‍സര്‍ കെയര്‍ സെന്റര്‍), എം. കെ. എച്ച് ആശുപത്രിയുടെ എം. കെ അബ്ദുറഹിമാന്‍ (ജനറല്‍ സെക്രട്ടറി), ഡോ. അബ്ദുസ്സമദ് (മെഡിക്കല്‍ സൂപ്രണ്ട് ), അബ്ദുല്‍ ഹമീദ് (ജനറല്‍ മാനേജര്‍), ഡോ. സുരേഷ് കുമാര്‍ എം. ഡി.(സീനിയര്‍ കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍), ഷറഫുദ്ധീന്‍ (അഡ്മിനിസ്‌ട്രേറ്റര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!