കാട്ടു തേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു; നാലുപേർക്ക് പരിക്ക്

പത്തനംതിട്ട : തണ്ണിത്തോട് മേടപ്പാറയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. തണ്ണിത്തോട് റബ്ബർ പ്ലാൻറേഷനിൽ ടാപ്പിംഗ് തൊഴിലാളി ചെന്നാപ്പാറ വീട്ടിൽ അഭിലാഷ് (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു.പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ ഒമ്പത് മണിയോടെ ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടെ തേനീച്ച കൂട്ടം കൂടിളകി വന്നു . ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാൽ നില തട്ടി നിലത്ത് വീണതോടെ തേനീച്ച കൂട്ടമായി ആക്രമിക്കുകയായിരുന്നു.

അഭിലാഷിനാണ് കൂടുതൽ കുത്തേറ്റത്. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top