കോഴിക്കോട് നഗരത്തിൽ ബാങ്കിൽ മോഷണശ്രമം; പോലീസ് സാഹസികമായി പ്രതിയെ പിടികൂടി

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ബാങ്കില്‍ മോഷണശ്രമം. പോലീസ് സാഹസികമായി പ്രതിയെ പിടികൂടി. കര്‍ണാടക സ്വദേശിയായ ചിക്ക്ബല്ലാപ്പൂര്‍ ദിമപ്പള്ളി പട്ടംനഗരപ്പള്ളിയില്‍ ഹരിഷ (21)യാണ് പിടിയിലായത്.

കോട്ടൂളി മുത്തൂറ്റ് ഫിന്‍കോര്‍പ് ബാങ്കിലാണ് മോഷണശ്രമം നടന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ബാങ്കിന്റെ പൂട്ടുപൊളിച്ച് മോഷ്ടാവ് അകത്തു കയറിയെങ്കിലും മുന്നറിയിപ്പ് അലാറം ലഭിച്ച ബാങ്ക് മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് രാത്രിയില്‍തന്നെ സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പോലീസ് പെട്ടെന്ന് സ്ഥലത്തെത്തിയതിനാല്‍ പ്രതിക്ക് ബാങ്കില്‍നിന്ന് ഒന്നും മോഷ്ടിക്കാന്‍ സാധിച്ചില്ല. എന്നാല്‍, സമീപത്തുള്ള ദന്തല്‍ ക്‌ളിനിക്കില്‍നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പോലീസ് അറിയിച്ചു.

ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ദീപ്തി, അബ്ദുള്‍ റസാക്ക്, സൈനുദ്ദീന്‍, സി.പി.ഒ.മാരായ വിനോദ്, പ്രമോദ്, ഫൈസല്‍, രാരിഷ്, രഞ്ചുലാല്‍, ഹോം ഗാര്‍ഡ് രതീഷ്ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top