കോഴിക്കോട്; വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍ നിന്നാണ് ബാക്കിയുള്ള കുട്ടികളെ കണ്ടെത്തിയത്. ഇന്നലെയും ഇന്ന് രാവിലെയുമായി രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തിയതിന് പിന്നാലെയാണ് മറ്റ് നാല് പെണ്‍കുട്ടികളെയും കണ്ടെത്തിയത്.
എടക്കര പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഉടന്‍ കോഴിക്കോട്ടേക്ക് എത്തിക്കും. ഇതിന് ശേഷമായിരിക്കും ഇവരുടെ രക്ഷപ്പെട്ടതിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




