മുതിർന്ന മാധ്യമപ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: രാധ, മകൾ: ദേവകി, മരുമകൻ: മിഥുൻ.

സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ.

രാഷ്ട്രീയം പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. മലയാള മനോരമ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്.

Share news
error: Content is protected !!
Scroll to Top