Section

malabari-logo-mobile

വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിന് യാത്രയയപ്പ് നല്‍കി

HIGHLIGHTS : Malappuram district team participating in the Women's Football Championship

പരപ്പനങ്ങാടി: സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിന് യാത്രയയപ്പ്
നല്‍കി. പരപ്പനാട് വക്കേഴ്‌സ് ക്ലബ്ബാണ് പരിശീലന ഗ്രൗണ്ടായ ചുടലപ്പറമ്പ് മൈതാനിയില്‍ ചടങ്ങ് സംഘടിപ്പിച്ചത്.

പരപ്പനങ്ങാടി നഗരസഭാ അധ്യക്ഷന്‍ എ ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ടീമിന്റെ ജഴ്‌സി പ്രകാശനവും ചടങ്ങില്‍ വച്ച് നിര്‍വ്വഹിച്ചു. പി ഡബ്ല്യുസി എക്‌സികുട്ടീവ് അംഗം മനോജ് .ടി സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

sameeksha-malabarinews

നഗരസഭാ വൈസ് ചെയര്‍മാന്‍ ഷഹര്‍ ബാനു കൗണ്‍സിലര്‍മാരായ നിസാര്‍ അഹമ്മദ്, റസാഖ് ടി.ആര്‍, അബ്ദുള്‍ അസീസ്, ടി.പി. മോഹന്‍ ദാസ് , ഹരീന ഹസ്സന്‍ കോയ , ജൈനിഷ, മഞ്ജുഷ പ്രലോഷ് എന്നിവരും കബീര്‍ മച്ചിഞ്ചേരിയും ആശംസകള്‍ അറിയിച്ചു.

ഡി.എഫ്.എ ട്രഷറര്‍ നയീം, വൈസ് പ്രസിഡണ്ട് ജലീല്‍ മയൂര, മെമ്പര്‍ ബഷീര്‍, ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദും, അസി. കോച്ച് വിബീഷ്.വി ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു. ടീം ക്യാപ്റ്റന്‍ കൃഷ്ണപ്രിയ, ചീഫ് കോച്ച് വിനോദ് കെ.ടി എന്നിവര്‍ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു.

ഒക്ടോബര്‍ 29 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇത്തവണ കേരളത്തില്‍ നിന്ന് 10 ജില്ലകള്‍ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വയനാടുമായാണ് മലപ്പുറത്തിന്റെ ആദ്യ മത്സരം. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പാണ് മലപ്പുറം .

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!