Section

malabari-logo-mobile

വനിതകള്‍ക്ക്‌ പക്ഷി നിരീക്ഷണത്തില്‍ ശില്‌പശാല

HIGHLIGHTS : സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വന ഗവേഷണ സ്ഥാപനത്തില്‍ തിരഞ്ഞെടുത്ത

imagesസംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വന ഗവേഷണ സ്ഥാപനത്തില്‍ തിരഞ്ഞെടുത്ത വനിതകള്‍ക്കായി പക്ഷി നിരീക്ഷണത്തില്‍ രണ്ട്‌ ദിവസത്തെ ഹ്രസ്വ പരിശീലനം “പക്ഷി നിരീക്ഷണത്തിന്‌ സ്‌ത്രീ കൂട്ടായ്‌മ” എന്ന പേരില്‍ സംഘടിപ്പിക്കുന്നു. പക്ഷി നീരിക്ഷണ രംഗത്തെ പ്രഗത്ഭര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താത്‌പര്യമുളളവര്‍ `പക്ഷി നിരീക്ഷണം പ്രകൃതി സംരക്ഷണത്തിന ്‌ ‘ എന്ന വിഷയത്തില്‍ ഒരു പേജില്‍ കവിയാത്ത ഒരു കുറിപ്പും വിശദമായ ബയോഡാറ്റയും സഹിതം പത്ത്‌ ദിവസത്തിനകം രജിസ്‌ട്രാര്‍, കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, പീച്ചി- 680 653 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്‌. വിശദ വിവരങ്ങള്‍ക്ക്‌ ഡോ. കെ. വി. മുഹമ്മദ്‌ കുഞ്ഞി , സയന്റിസ്റ്റ്‌ & ഹെഡ്‌, എക്‌സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ടമെന്റ്‌, കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, kunhikvm@gmail.com / Mob: 9447126861 എന്ന വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്‌. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ സാധാരണ യാത്രാ കൂലിയും സര്‍ട്ടിഫിക്കറ്റും നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!